Kerala

ചാവക്കാട്ട് വെട്ടേറ്റ കോൺ​ഗ്രസ് പ്രവർത്തകൻ മരിച്ചു

തൃശൂര്‍ ചാവക്കാട് പുന്നയില്‍ വെട്ടേറ്റ് ചികില്‍സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ചാവക്കാട് വെട്ടേറ്റ​ കോൺഗ്രസ്​ പ്രവർത്തകരിൽ ഒരാൾ മരിച്ചു. പുന്നയിൽ ബൂത്ത് പ്രസിഡൻറ് പുതുവീട്ടില്‍ നൗഷാദ് (40) ആണ് മരിച്ചത്. നൗഷാദ് ഉള്‍പ്പെടെ നാലുപേർക്കാണ് ഇന്നലെ വൈകിട്ടു വെട്ടേറ്റത്. 

പുന്ന അയിനിപ്പുള്ളി സുരേഷ് (38), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്(28),  കാവീട് സ്വദേശി ബിജേഷ്(40)  എന്നിവരാണ് വെട്ടേറ്റ മറ്റുള്ളവർ. ഇവരിൽ രണ്ടു പേർ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദിനെയും ബിജേഷിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു.

നൗഷാദും മറ്റു മൂന്നുപേരും പുന്ന സ​െൻററിൽ നില്‍ക്കുമ്പോള്‍ ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി പ്രകോപനമില്ലാതെ ഇവരെ വെട്ടുകയായിരുന്നു. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന്​ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം