Kerala

സന്നത് മരവിപ്പിക്കാന്‍ അപേക്ഷ നല്‍കി ശ്രീധരന്‍പിളള

മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷക സന്നത് താത്കാലികമായി മരവിപ്പിക്കാന്‍ ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിളള കേരള ബാര്‍ കൗണ്‍സിലിന് അപേക്ഷ നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷക സന്നത് താത്കാലികമായി മരവിപ്പിക്കാന്‍ ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിളള കേരള ബാര്‍ കൗണ്‍സിലിന് അപേക്ഷ നല്‍കി. തിങ്കളാഴ്ച ബാര്‍ കൗണ്‍സിലില്‍ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ നല്‍കിയത്.

പുതിയ പദവിയിലേക്ക് നിയമിക്കപ്പെട്ട സാഹചര്യത്തില്‍ അഭിഭാഷകവൃത്തി തുടരാനാവാത്തതിനാലാണ് അപേക്ഷ നല്‍കിയത്. കാണാനെത്തിയ അഭിഭാഷകരുമായി സൗഹൃദ സംഭാഷണത്തിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. മകന്‍ അര്‍ജുനും ശ്രീധരന്‍പിളളയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യം

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ