അഭിനവ്  
Kerala

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പത്തുവയസുകാരന് ദാരുണാന്ത്യം

പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്. ഇന്ന് രാവിലെ പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.

വീടിന്റെ സിറ്റൗട്ടിലെ ഊഞ്ഞാല്‍ കയറില്‍ പിടിച്ച് ആടുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയം വീട്ടില്‍ കുട്ടി ഒറ്റയ്ക്കായിരുന്നു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

10-Year-Old Boy Dies After Vest Gets Entangled While Playing on Swing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോളടിച്ച്, ഗോളടിച്ച്... റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോ...!

കുട്ടനാട് സിപിഎമ്മില്‍ ഭിന്നത രൂക്ഷം; കൂടുതല്‍ പേര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു, കടുത്ത നടപടിയുമായി നേതൃത്വം

ഇന്ത്യ- ശ്രീലങ്ക ഏകദിനം; ആദ്യ പോരാട്ടത്തിന്റെ വേദി മാറ്റി

ചോറ്റാനിക്കരയിലെ സവിതയുടെ മരണം കൊലപാതകം; ഇരട്ട സഹോദരി അറസ്റ്റില്‍

പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍