റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും മുഖ്യമന്ത്രി പിണറായി വിജയനും/ ഫയല്‍ ചിത്രം 
Kerala

തിരിച്ചുപിടിച്ചത് 100 ഏക്കറോളം; വാഗമണിലും മൂന്നാറിലും റവന്യു വകുപ്പിന്റെ വന്‍ കയ്യേറ്റം ഒഴിപ്പിക്കല്‍

മൂന്നാറിലും വാഗമണിലുമായി റവന്യു വകുപ്പിന്റെ വന്‍ കയ്യേറ്റം ഒഴിപ്പിക്കല്‍

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മൂന്നാറിലും വാഗമണിലുമായി റവന്യു വകുപ്പിന്റെ വന്‍ കയ്യേറ്റം ഒഴിപ്പിക്കല്‍. ആകെ നൂറു ഏക്കറോളം ഭൂമിയാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാലാണ് റവന്യൂ വകുപ്പിന്റെ നടപടി. മൂന്നാര്‍ എല്‍ആര്‍ തഹസില്‍ദാര്‍ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സര്‍വ്വേ സംഘമാണ് നടപടി സ്വീകരിച്ചത്.


മൂന്നാര്‍ പോതമേട്ടില്‍ ടോള്‍ ട്രീ റിസോര്‍ട്ട് വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സ്ഥലമാണ് റവന്യൂ വകുപ്പ് എറ്റെടുത്തത്. സര്‍വേ നമ്പര്‍ 231, 241,243 എന്നിവയില്‍ ഉള്‍പ്പെട്ട പതിനേഴരയേക്കര്‍ ഭൂമി പിടിച്ചെടുത്തു. 

വാഗമണ്‍ ഉളുപ്പുണിയില്‍ എറണാകുളം സ്വദേശി സിറില്‍ പി ജേക്കബ് കഴിഞ്ഞ പത്ത് വര്‍ഷമായി അനധികൃതമായി കൈവശം വച്ചിരുന്ന 79 ഏക്കര്‍ സ്ഥലവും പിടിച്ചെടുത്തു. സര്‍വേ നമ്പര്‍ 818, 819, 879 എന്നിവയില്‍ ഉള്‍പ്പെട്ട ഭൂമി വ്യാജ രേഖകളുണ്ടാക്കി കൈവശപ്പെടുത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT