തിരുവനന്തപുരത്ത് 11കാരി വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ പ്രതീകാത്മക ചിത്രം
Kerala

തിരുവനന്തപുരത്ത് 11കാരി വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍; അന്വേഷണം

ശ്രീകാര്യം പൗഡിക്കോണത്ത് പതിനൊന്ന് വയസുകാരി തൂങ്ങി മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് പതിനൊന്ന് വയസുകാരി തൂങ്ങി മരിച്ച നിലയില്‍. കുട്ടിയെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലില്‍ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചപ്പോള്‍ സംഭവിച്ചതാകാമെന്നാണ് സൂചന.

ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. ഇളയ കുട്ടിയാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി റിബണ്‍ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുട്ടികള്‍ തമ്മില്‍ കളിക്കുന്നതിനിടെ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ