കണ്ണൂർ; 12 കാരിയെ വീട്ടിൽ അതിക്രമിച്ച കയറി പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. അയൽവാസിയായ ആക്കാട്ട് ജോസാണ് അറസ്റ്റിലായത്. പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് പ്രതി അറസ്റ്റിലാവുന്നത്. പ്രതിക്കായി പൊലീസ് ഒത്തുകളിക്കുന്നു എന്നാരോപിച്ച് കുട്ടിയുടെ അമ്മ രംഗത്തെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
കണ്ണൂർ കുടിയാൻമലയിലെ മാനസിക വെല്ലുവിളി നേരിടുന്ന 12 കാരിയാണ് പീഡനത്തിന് ഇരയായത്. ബർ ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കൾ പുലർച്ചെ ജോലിക്ക് പോയ സമയത്ത് ഇയാൾ വീട്ടിൽ അതിക്രമിച്ച് കടന്ന് 12 കാരിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. നവംബർ 19നാണ് അയൽക്കാരനായ ആക്കാട്ട് ജോസിനെതിരെ കുട്ടിയുടെ കുടുംബം കുടിയാൻ മല പൊലീസിൽ പരാതി നൽകിയത്.
കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി വിശദമായ മൊഴിയെടുത്തു. മെഡിക്കൽ പരിശോധനയിൽ കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും കുടിയാൻമല പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല.തുടർന്ന് കുടുംബം പരാതിയുമായി തളിപ്പറമ്പ ഡിവൈഎസ്പിയെ സമീപിച്ചു. രാഷ്ട്രീയ സ്വാധീനവും പണവും കൊണ്ട് കേസ് അട്ടിമറിക്കുന്നുവെന്ന ആരോപണവുമായി അമ്മ രംഗത്തെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates