പ്രതീകാത്മക ചിത്രം 
Kerala

മം​ഗള എക്സ്പ്രസ് കൊയിലാണ്ടിയിൽ നിർത്തും; മാവേലിയും; 13 ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പ്

പുനെ- കന്യാകുമാരി എക്സ്പ്രസിനു ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മധുരൈ- തിരുവനന്തപുരം അമൃത ഇനി കരുനാ​ഗപ്പള്ളിയിൽ നിർത്തും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. 13 ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവ​ദിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള റെയിൽവേ നീക്കം. 

നിസാമുദ്ദീൻ- എറണാകുളം മം​ഗള എക്സ്പ്രസിനു കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം- മം​ഗളൂരു മാവേലി എക്സ്പ്രസിനും കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിൻ ഇനി മുതൽ കുറ്റിപ്പുറത്തും നിർത്തും. മം​ഗളൂരു- തിരുവനന്തപുരം മാവേലി അമ്പലപ്പുഴയിലും നിർത്തും.

പുനെ- കന്യാകുമാരി എക്സ്പ്രസിനു ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മധുരൈ- തിരുവനന്തപുരം അമൃത ഇനി കരുനാ​ഗപ്പള്ളിയിൽ നിർത്തും. തിരുവനന്തപും- മം​ഗളൂരു എക്സ്പ്രസിനു ചാലക്കുടിയിൽ സ്റ്റോപ്പ് അനുവ​ദിച്ചു. നാ​ഗർകോവിൽ- മം​ഗളൂരു എക്സ്പ്രസിനു കുഴിത്തുറൈ, നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍