പ്രതീകാത്മക ചിത്രം  
Kerala

ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം; 14 വയസുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 14 വയസുകാരന് ദാരുണാന്ത്യം. മുഹമ്മദ് സിനാനാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചില്‍ വെച്ചാണ് സംഭവം നടന്നത്.

കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീര്‍ ആണ് സാഹസിക ഡ്രിഫ്റ്റിങ് നടത്തിയത്. ഡ്രിഫ്റ്റിങ് നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വാഹനത്തിന് അടിയില്‍പ്പെട്ട സിനാന് തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഷജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഡ്രിഫ്റ്റിങ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

ഡ്രിഫ്റ്റിങ് കാണാനെത്തിയ കുട്ടികള്‍ ഇതില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വാഹനത്തില്‍ കയറ്റി സാഹസത്തിന് മുതിരുകയായിരുന്നു. സിനാന്റെ കൂടെ രണ്ടു കുട്ടികള്‍ കൂടെ വാഹനത്തില്‍ കയറിയിരുന്നു. കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Accident while drifting on a gypsy; 14-year-old dies tragically

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി 20 ശതമാനം കടന്നത് തിരുവനന്തപുരത്ത് മാത്രം; പാർട്ടികളിൽ മുന്നിൽ കോൺ​ഗ്രസ്, സിപിഎം രണ്ടാമത്; തദ്ദേശത്തെ വോട്ട് കണക്ക്

അൻവറും ജാനുവും യുഡിഎഫിൽ; വോട്ടിൽ മുന്നിൽ കോൺ​ഗ്രസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാന്‍ തിയതി നീട്ടണം; എസ്‌ഐആറില്‍ കേരളം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി

'സന്തോഷം, സമയവും പ്രായവും മറന്ന് നിങ്ങളെല്ലാവരും ഇവിടെ നില്‍ക്കുന്നതില്‍'; നന്ദി പറഞ്ഞ് അതിജീവിതയുടെ സഹോദരന്‍

SCROLL FOR NEXT