16-year-old confesses to killing ninth-grade girl and throwing her on railway tracks screen grab
Kerala

ഒമ്പതാം ക്ലാസുകാരിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവം; കുറ്റം സമ്മതിച്ച് 16 കാരന്‍

പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് സൂചിപ്പിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് 16 കാരന്‍. ഇന്നലെ സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ ഇന്ന് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് 16 കാരന്‍ കുറ്റം സമ്മതിച്ചത്.

ഇന്ന് രാവിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരുവാരക്കുണ്ടില്‍ നിന്ന് കാണാതായ 14കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കിന് സമീപത്തുനിന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് സൂചിപ്പിച്ചിരുന്നു.

കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു.

16-year-old confesses to killing ninth-grade girl and throwing her on railway tracks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം; എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

CJP Jantar Mantar Protest Live: ചോദ്യപേപ്പർ ചോ​ർച്ച; എൻടിഎയിൽ 47 ഉ​ദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു

കോറോഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടല്‍; ചര്‍ച്ച ഫലം കണ്ടു, പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളം നല്‍കി

63 ഗ്രാം എംഡിഎംഎ കൈവശം വച്ച് വിൽപ്പന: പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും

അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി; ആശ അരവിന്ദ് രാജിക്കത്ത് നല്‍കി