പ്രതീകാത്മക ചിത്രം 
Kerala

അച്ഛന് പിന്നാലെ സ്റ്റാലിഷും പോയി; നാദാപുരത്ത് പൊള്ളലേറ്റ 17കാരനും മരിച്ചു 

ആത്മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റ സംഭവത്തിൽ ഒരു മരണം കൂടി. 17 വയസ്സുകാരൻ സ്റ്റാലിഷാണ് മരിച്ചത്. ​​ഗൃഹനാഥൻ രാജു നേരത്തെ മരിച്ചിരുന്നു. പൊള്ളലേറ്റ രാജുവിന്റെ ഭാര്യയുടെയും മകളുടെയും നില ​ഗുരുതരമാണ്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിസയിലാണ്.

ഇന്നലെ പുലർച്ചെയാണ് രാജുവിനെയും ഭാര്യയെയും രണ്ട് കുട്ടികളെയും കിടപ്പുമുറിയിൽ  പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. രാജു, ഭാര്യ റീന, പ്ലസ്ടുവിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന മക്കൾ സ്റ്റാലിഷ്, സ്റ്റെഫിൻ എന്നിവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. രാജുവിൻറെ വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് തീ ഉയരുന്നത് നാട്ടുകാർ കണ്ടത്. ഇവർ കിടന്നിരുന്ന മുറി പൂർണമായും കത്തിനശിച്ചു. 

ആത്മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അപകട നില തരണം ചെയ്ത ശേഷം മൊഴിയെടുത്താൽ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT