അസ്മിയ 
Kerala

മതപഠന കേന്ദ്രത്തിൽ 17കാരി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

മതപഠന കേന്ദ്രത്തിൽ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ 17 കാരിയെ മരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ബീമാപളളി സ്വദേശിനി അസ്മിയ മോളുടെ മരണത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നല്‍കി.

ബീമാപള്ളി സ്വദേശിനി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ താമസിച്ചാണ് പഠിച്ചിരുന്നത്. ഇന്നലെ മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ അസ്‌മികയെ കണ്ടെത്തുകയായിരുന്നു. 

സ്ഥാപന അധികൃതരിൽ നിന്ന് കുട്ടി പീഡനം നേരിട്ടതായാണ് ആരോപണം. നേരത്തെ പെൺകുട്ടി വീട്ടുക്കാരോട് സ്ഥാപനത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇന്നലെ ഉമ്മയെ വിളിച്ച് ഉടൻ ബാലരാമപുരത്തെത്തണമെന്ന് പെൺകുട്ടി ഫോൺ വിളിച്ചിരുന്നു.

ഒന്നര മണിക്കൂറിൽ സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം കുട്ടിയെ കാണിക്കാൻ സ്ഥാപനത്തിന്റെ അധികൃതർ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയിൽ തൂങ്ങി മരിച്ചുവെന്നാണ് അറിഞ്ഞത്. അസ്വഭാവിക മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം