പിടിയിലായ പ്രതി/ ടിവി ദൃശ്യം 
Kerala

കെഎസ്ആര്‍ടിസി ബസില്‍ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം:  മധ്യവയസ്‌കന്‍ പിടിയില്‍

കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. പത്തനംതിട്ട മൈലപ്ര സ്വദേശി പി കെ ഷിജു (42) ആണ് പിടിയിലായത്. 

തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആയൂരില്‍ നിന്ന് ബസില്‍ കയറി കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. 

അടൂരില്‍ നിന്നും ബസ്സില്‍ കയറിയ ഇയാള്‍ കുട്ടിക്കൊപ്പം ഒരേ സീറ്റിലാണ് ഇരുന്നത്. ബസ് പുറപ്പെട്ട് അല്‍പസമയം കഴിഞ്ഞപ്പോള്‍ മുതല്‍ ഷിജു വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം തുടങ്ങി. ഇയാളുടെ പ്രവൃത്തി സഹിക്കാനാവാതെ വന്നതോടെ ചെങ്ങന്നൂരിന് സമീപം വെച്ച് വിദ്യാര്‍ത്ഥി ബഹളംവച്ചു. 

ഇതോടെ ബസ്സില്‍ നിന്ന് ഇറങ്ങി  രക്ഷപ്പെടാന്‍ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവെച്ചു. തുടര്‍ന്ന് തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പൂജാ അവധിത്തിരക്കിൽ വീർപ്പുമുട്ടി താമരശ്ശേരി ചുരം; മണിക്കൂറുകളോളം കുടുങ്ങി യാത്രക്കാർ

RCC Recruitment 2026: അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ, ശമ്പളം 1.67 ലക്ഷം രൂപ വരെ

പ്രതിദിനം 5% അധികലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; പയ്യന്നൂർ സ്വദേശിക്ക് 14 ലക്ഷം രൂപ നഷ്ടമായി

പരശുരാമൻ സ്ഥാപിച്ചത്; കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളും പ്രാധാന്യവും