Kerala

20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ ജനങ്ങൾക്കായി ഒന്നുമില്ല; അവ്യക്തവും നിരാശജനകവുമെന്ന് തോമസ് ഐസക്

രാജ്യം നേരിടുന്ന പ്രധാന പ്രശ്​നം ആരുടെയും കയ്യിൽ പണമില്ലാത്തതാണ്​. അതിനാൽ അടിയന്തരമായി ജനങ്ങളുടെ കൈയിൽ പണമെത്തിക്കുകയായിരുന്നു ചെയ്യേണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: രാജ്യത്ത്​ ബുധനാഴ്​ച പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ്​ പ്രായോഗികമല്ലാത്തതെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. നഗരങ്ങളിൽ 80 ശതമാനം പേർക്ക്​ തൊഴിൽ നഷ്​ടമുണ്ടായി. രാജ്യം നേരിടുന്ന പ്രധാന പ്രശ്​നം ആരുടെയും കയ്യിൽ പണമില്ലാത്തതാണ്​. അതിനാൽ അടിയന്തരമായി ജനങ്ങളുടെ കൈയിൽ പണമെത്തിക്കുകയായിരുന്നു ചെയ്യേണ്ടത്​.

അന്ന്​ പ്രഖ്യാപിച്ച 1.70 കോടി രൂപയുടെ പാക്കേജിൽ സാധാരണക്കാർക്കുള്ള പദ്ധതികൾ ഒതുങ്ങി. സർക്കാർ ഖജനാവിൽ 30,000 കോടി മാത്രമാണുള്ളത്​. ഏറ്റവും വലിയ പ്രഖ്യാപനം മൂന്നു ലക്ഷം കോടി വായ്​പ സർക്കാരി​ന്റെ അക്കൗണ്ടിൽനിന്നല്ല, പകരം ബാങ്കുകളാണ്​ നൽകുന്നത്​. ഇത്തരത്തിലാണോ 20 ലക്ഷം കോടി രൂപയുടെ കണക്കൊപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ചെറുകിട സ്​ഥാപനങ്ങൾ നേരിടുന്ന പ്രധാന പ്രശ്​നം വായ്​പകളുടെ തിരിച്ചടവാണ്​. മൂന്നു മാസത്തെ മൊറ​ട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മൂന്നു മാസംകൂടി വീണ്ടും നീട്ടി നൽകുകയും ചെയ്​തു. എന്നാൽ ഈ കാലയളവിലെ പലിശ കേന്ദ്രസർക്കാർ തന്നെ വഹിക്കണമായിരുന്നു. സംസ്​ഥാന സർക്കാരി​​െൻറ ഈ ആവശ്യം പരിഗണിച്ചില്ല. കേന്ദ്ര പാക്കേജിൽ വ്യക്തത വരുത്താൻ ധനമന്ത്രിക്കായില്ലെന്നും തോമസ്​ ഐസക്​ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT