Kerala

25 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്: സ്വര്‍ണ വ്യാപാരി അറസ്റ്റില്‍, 17 ബിസിനസ് പങ്കാളികള്‍ നിരീക്ഷണത്തില്‍

25 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ കേസില്‍ സ്വര്‍ണവ്യാപാരി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: 25 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ കേസില്‍ സ്വര്‍ണവ്യാപാരി അറസ്റ്റില്‍. കൊടുവളളി സ്വദേശി കെ പി ബഷീറിനെയാണ് ജിഎസ്ടി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. വെട്ടിപ്പുമായി ബന്ധപ്പെട്ട് 17 ബിസിനസ് പങ്കാളികള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കാതെ ജ്വല്ലറി മേഖലയില്‍ വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ സ്വര്‍ണ മൊത്ത വില്‍പ്പന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ ക്രമക്കേടാണ് കണ്ടെത്തിയത്. 2000 കിലോ സ്വര്‍ണം ജിഎസ്ടി അടയ്ക്കാതെ വിറ്റതായി ജിഎസ്ടി ഇന്റലിജന്‍സ് കണ്ടെത്തി.

ബുധനാഴ്ച വയനാട് ഉള്‍പ്പെടെയുളള നാലു ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കോഴിക്കോട്ടെ സ്വര്‍ണ മൊത്ത വില്‍പ്പന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 25 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. 2000 കിലോ സ്വര്‍ണം അനധികൃതമായി വിറ്റഴിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന് പുറമേ അനധികൃതമായി സൂക്ഷിച്ചിരുന്ന 16 കിലോ സ്വര്‍ണവും കണ്ടെത്തി. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നി ജില്ലകളിലെ സ്വര്‍ണ മൊത്ത വില്‍പ്പനക്കാരാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ മൊത്ത വില്‍പ്പന കേന്ദ്രം. ഈ റെയ്ഡിന് പിന്നാലെ വരും ദിവസങ്ങളില്‍ പരിശോധന വ്യാപിപ്പിക്കുമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT