30 lakhs unaccounted money seized at tholpetty 
Kerala

പുലര്‍ച്ചെ സ്വകാര്യബസില്‍ ഉദ്യോഗസ്ഥര്‍ കയറിയപ്പോള്‍ യുവാവ് പരുങ്ങി; വയനാട്ടില്‍ പിടിച്ചത് 30 ലക്ഷത്തിലധികം രൂപ

വയനാട്ടില്‍ കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ലക്ഷ ക്കണക്കിന് രൂപയുമായി യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: വയനാട്ടില്‍ കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ലക്ഷ ക്കണക്കിന് രൂപയുമായി യുവാവ് പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമ്റിന്‍ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 30,93,900 രൂപയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

പുലര്‍ച്ചെ മൂന്നുമണിയോടെ ചെക്‌പോസ്റ്റിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സാമ്റിന്‍. എക്സൈസ് സംഘം സ്ഥിരമായി നടത്തുന്ന മയക്കുമരുന്ന് പരിശോധനയ്ക്കിടെ പരുങ്ങിയ യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നോട്ടുക്കെട്ടുകള്‍ കണ്ടെത്തിയത്.

പണം ആര്‍ക്ക്, എവിടേക്ക് കൊണ്ടുപോകുന്നുവെന്ന രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. ഇതോടെ പണം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു. യുവാവിനെയും കസ്റ്റഡിയിലെടുത്തു. പിടികൂടിയ തുക തുടര്‍നടപടികള്‍ക്കായി ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ ശശി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ ജോണി, വി ബാബു, സികെ. രഞ്ജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പിഎസ് സുഷാദ്, കെ റഷീദ് എന്നിവരാണ് ബസിനുള്ളില്‍ പരിശോധന നടത്തിയത്.

30 lakhs unaccounted money seized at tholpetty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്തസാക്ഷി ഫണ്ടില്‍ നയാ പൈസ വഞ്ചിക്കാനോ, നഷ്ടപ്പെടാനോ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഷമിയുടെ 'മിന്നല്‍' ബൗളിങ്! സര്‍വീസസിനെ വീഴ്ത്തി ബംഗാള്‍ രഞ്ജി ട്രോഫി ക്വാർട്ടറിൽ

'നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്...'; കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരില്‍ പോസ്റ്റര്‍

'ഹരീഷിന് സിനിമ കിട്ടാത്തത് സ്വഭാവം കാരണം; പണം കൊടുക്കാനുണ്ട്, പക്ഷെ 20 ലക്ഷമല്ല'; 5 വര്‍ഷം ഡേറ്റ് മാനേജ് ചെയ്തിട്ട് പ്രതിഫലം തന്നില്ലെന്ന് ബാദുഷ

SCROLL FOR NEXT