കൊല്ലപ്പെട്ട ജാവേദ് 
Kerala

മൂന്നരവര്‍ഷമായി ഒരുമിച്ച് താമസം; ബംഗളൂരുവില്‍ മലയാളി യുവാവിനെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊന്നു

29കാരനായ പാനൂര്‍ അണിയാരം ഫാത്തിമാസില്‍ ജാവേദാണ് കൊല്ലപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു; ബംഗളരൂവില്‍ മലായാളി യുവാവിനെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊന്നു. 29കാരനായ പാനൂര്‍ അണിയാരം ഫാത്തിമാസില്‍ ജാവേദാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നരവര്‍ഷമായി ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന രേണുക എന്ന യുവതിയാണ് കൊലപാതകം നടത്തിയത്. 

പ്രതിയായ യുവതി കര്‍ണാടകത്തിലെ ബെലഗാവി സ്വദേശിയാണ്. കഴിഞ്ഞ മൂന്നരവര്‍ഷമായി ഇവര്‍ ഇരുവരും ബംഗളുരു നഗരത്തിലെ ലോഡ്ജുകളിലും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളിലും വാടകവീടുകളിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു.

ഇരുവരും തമ്മില്‍ ചൊവ്വാഴ്ച വൈകിട്ട് മുതല്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായിരുന്നതായി അയാല്‍വാസികള്‍ പറഞ്ഞു. അതിനിടെ, രേണുക കത്തിയെടുത്ത് ജാവേദിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അപ്പാര്‍ട്ട്‌മെന്റിലെ അയല്‍വാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജാവേദിനെ കണ്ടെത്തി. രേണുക ജാവേദിന് സമീപം ഇരിക്കുകയായിരുന്നു. ഉടന്‍തന്നെ ജാവേദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹുളിമാവ് പൊലീസ് സ്ഥലത്തെത്തി രേണുകയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജാവേദിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT