Kerala

41 ദിവസത്തിനു ശേഷം മലപ്പുറം സ്വദേശി ആശുപത്രി വിട്ടു

കോവിഡ് 19 വൈറസിനെ പ്രതിരോധിച്ച് മലപ്പുറം സ്വദേശി ഐസൊലേഷനില്‍ കഴിഞ്ഞത് 41 ദിവസം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കോവിഡ് 19 വൈറസിനെ പ്രതിരോധിച്ച് മലപ്പുറം സ്വദേശി ഐസൊലേഷനില്‍ കഴിഞ്ഞത് 41 ദിവസം. 36 ദിവസങ്ങള്‍ രോഗബാധിതനായി തുടര്‍ന്നു. തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ ഫലങ്ങളില്‍ വൈറസില്ല എന്ന് ഉറപ്പു വരുത്തി ഇന്നലെ ഇയാള്‍ ആശുപത്രി വിട്ടു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് കൂടിയ ദിവസങ്ങള്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ക്കാണ്, ഇന്നലെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാനായത്.

കഴിഞ്ഞ മാര്‍ച്ച് മാസം 18 നാണ് ലണ്ടനില്‍ നിന്നും ഷാര്‍ജ വഴി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി എത്തിയത്. 22 കാരനായ ഇയാള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ 41 ദിവസമായി ഐസൊലേഷന്‍ വാര്‍ഡില്‍ വിദ്ഗ്ധ  ചികിത്സയിലായിരുന്നു.

ചികിത്സയിലുടനീളം ആരോഗ്യനില തൃപ്തികരമായിരുന്നു. അദ്ദേഹത്തിന്റെ 20 , 21 സാമ്പിള്‍ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. രോഗാവസ്ഥ  ഭേദപ്പെടാന്‍  അല്‍പ്പം കാലതാമസം ഉണ്ടായെങ്കിലും വളരെ ധീരമായാണ് ഇയാള്‍ ഇതിനെ നേരിട്ടതെന്ന് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു പറഞ്ഞു. ചികിത്സാ കാലയളവില്‍ മരുന്നുകള്‍ക്ക് പുറമേ മാനസിക പിന്തുണയും നല്‍കി.. കോവിഡ് രോഗത്തെ ആത്മവിശ്വാസതോടെ നേരിടണം എന്ന സന്ദേശമാണ് ഇതുവഴി ഇയാള്‍ ലോകത്തിനു നല്‍കിയത്.

മെഡിക്കല്‍  കോളേജ്  പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍ ഡോ. ഫത്തഹുദ്ധീന്‍, മെഡിക്കല്‍  സൂപ്രണ്ട് ഡോ. പീറ്റര്‍ പി വാഴയില്‍, ആര്‍.എം.ഒ  ഡോ. ഗണേഷ് മോഹന്‍, ഡോ. ജേക്കബ് കെ  ജേക്കബ്, ഡോ. റെനിമോള്‍, ഡോ. വിധുകുമാര്‍, ഡോ. മനോജ് ആന്റണി, , നഴ്‌സിംഗ്  സൂപ്രണ്ട് സാന്റ്റി അഗസ്റ്റിന്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!