വിദേശമദ്യം പിടികൂടി 
Kerala

കോഴിക്കൂട്ടില്‍ 43 ലിറ്റര്‍ വിദേശമദ്യം; ഓര്‍ഡര്‍ അനുസരിച്ച് ഓട്ടോയില്‍ എത്തിച്ചു നല്‍കും യുവാവ് പിടിയില്‍

ഓര്‍ഡര്‍ അനുസരിച്ച് ഓട്ടോയില്‍ മദ്യം എത്തിച്ചു നല്‍കുകയായിരുന്നു രീതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി. വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ നിന്നാണ് മദ്യം പിടികൂടിയത്. കൊല്ലമുള ചാത്തന്‍തറ സ്വദേശി നസീര്‍ ആണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ 86 കുപ്പി വിദേശമദ്യമാണ് വില്‍പനക്കായി സൂക്ഷിച്ചിരുന്നത്.

ഓര്‍ഡര്‍ അനുസരിച്ച് ഓട്ടോയില്‍ മദ്യം എത്തിച്ചു നല്‍കുകയായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്‌സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്.

കുറച്ചുനാളായി എക്‌സ്‌സൈസ് ഷഡോ സംഘത്തിലന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ഇയാള്‍ വലിയ തരത്തിലുള്ള മദ്യവില്‍പ്പന നടത്തിയിരുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

43 liters of foreign liquor seized in pathanamthitta

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

18 ഓവർ, 12 മെയ്ഡ‍ൻ, 20 റൺസ്, 5 വിക്കറ്റ്! ഇം​ഗ്ലീഷ് കൗണ്ടിയിൽ ടീമിന് കൂറ്റൻ ജയം സമ്മാനിച്ച് ഇന്ത്യൻ ടീം 'തഴഞ്ഞ' സ്പിന്നർ

കൈപമംഗലം ദുരന്തം: പരസ്പരം പഴിചാരുന്നത് ഒളിച്ചോട്ടം; എൻഎച്ച്എഐക്ക് കർശന മുന്നറിയിപ്പ് നൽകി; സുരേഷ് ഗോപി

അടുക്കള വൃത്തിയാക്കുമ്പോൾ മറന്നുപോകുന്ന 10 ഇടങ്ങൾ, രോഗാണുക്കൾ ഒളിഞ്ഞിരിക്കുന്നത് ഇവിടെ

KITTS: കിറ്റ്‌സിൽ പ്രൊഫസർ, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 9