പ്രതീകാത്മക ചിത്രം 
Kerala

35 വർഷത്തിന് ശേഷം പൂർവവിദ്യാർഥി സം​ഗമത്തിൽ കണ്ടുമുട്ടി, വീണ്ടും പ്രണയം മൊട്ടിട്ടു, കുടുംബം ഉപേക്ഷിച്ച് കമിതാക്കൾ ഒളിച്ചോടി

കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയുമാണ് കുടുംബം ഉപേക്ഷിച്ച് ഓടിപ്പോയത്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മുപ്പത്തിയഞ്ചു വർഷങ്ങൾ‌ക്ക് ശേഷം പൂർവവിദ്യാർഥി സം​ഗമത്തിൽ കണ്ടുമുട്ടിയ കമിതാക്കൾ ഒളിച്ചോടി. അൻപതു വയസു കഴിഞ്ഞ ഇടുക്കി കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയുമാണ് കുടുംബം ഉപേക്ഷിച്ച് ഓടിപ്പോയത്. എറണാകുളം മൂവാറ്റുപുഴയിൽ വെച്ച് നടന്ന 1987 ബാച്ച് പത്താം ക്ലാസ് വിദ്യാർഥികളുടെ പൂർവവിദ്യാർഥി സം​ഗമത്തിനെത്തിയപ്പോഴാണ് ഇരുവരും വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്നത്. അവിടെവെച്ച് വീണ്ടും പ്രണയം മൊട്ടിട്ടപ്പോൾ കുടുംബം ഉപേക്ഷിക്കാമെന്നായി രണ്ടാളും. 

മൂന്നാഴ്ചത്തെ കൂടിയാലോചനയ്‌ക്ക് ശേഷമാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ മൂവാറ്റുപുഴ സ്വദേശിക്കൊപ്പം ഒളിച്ചോടിയത്. ഇയാൾക്കും ഭാര്യയും മക്കളുമുള്ളതാണ്. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കരിമണ്ണൂർ സ്വദേശിനിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് മൂവാറ്റുപുഴ സ്വദേശിയുടെ ഭാര്യയും പരാതി നൽകിയിരുന്നു.

തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി കണ്ടെത്തി. മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിരുന്നു. ശനിയാഴ്ച ഇരുവരും പൊലീസ് സ്റ്റേഷനിൽ എത്തി. രണ്ട് പേരെയും കാണാനില്ലെന്നത് സംബന്ധിച്ച അതാത് പൊലീസ് സ്റ്റേഷനുകലിൽ കേസെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം