ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍ (welfare pension) ഫയല്‍ ചിത്രം
Kerala

62 ലക്ഷം പേര്‍ക്ക് 3200 രൂപ; സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷം പേര്‍ക്കുള്ള രണ്ടു ഗഡു പെന്‍ഷന്‍(3200 രൂപ) വിതരണം ഇന്ന് മുതല്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ തുകയാണിത്. ആഗസ്റ്റിലെ പെന്‍ഷനുപുറമേ ഒരുഗഡു കുടിശ്ശികകൂടി നല്‍കാന്‍ 1679 കോടിയാണ് അനുവദിച്ചത്.

26.62 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ തുകയെത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിക്കും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതി പ്രകാരമാണ് പെന്‍ഷന്‍. ഇതില്‍ ചെറിയ ഭാഗം കേന്ദ്ര വിഹിതമാണ്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂറായി അനുവദിച്ചു. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്.

ജൂലൈയിലെ പെന്‍ഷന്‍ 1600 രൂപ കഴിഞ്ഞമാസം 27മുതലാണ് വിതരണംചെയ്തത്. ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ക്കാരിന്റെ ഓണസമ്മാനമാണിതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

62 lakh people to get Rs 3200; Pension distribution in the state from today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

SCROLL FOR NEXT