Kerala

പിന്തുടർന്നെത്തി ശരീരത്തിൽ കടന്നു പിടിച്ചു, തിരുവനന്തപുരത്ത് പട്ടാപ്പകൽ 68കാരിക്ക് നേരെ ആക്രമണം; അറസ്റ്റ്

റോഡിലൂടെ നടന്നുപോവുകയായിരുന്ന 68കാരിയാണ് ആക്രമണത്തിന് ഇരയായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തിരുവനന്തപുരം ശ്രീകാര്യത്ത് പട്ടാപ്പകൽ സ്ത്രീക്ക് നേരെ അതിക്രമം. റോഡിലൂടെ നടന്നുപോവുകയായിരുന്ന 68കാരിയാണ് ആക്രമണത്തിന് ഇരയായത്. പിന്തുടർന്ന് എത്തി സ്ത്രീയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിൽ വട്ടപ്പാറ സ്വദേശി ചിത്രസേനനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഉച്ചയോടെ ശ്രീകാര്യം ജങ്ഷന് സമീപത്തായിരുന്നു സംഭവം. നടന്നുപോവുകയായിരുന്ന 68-കാരിയെ പിന്തുടര്‍ന്നെത്തിയ ചിത്രസേനന്‍ കടന്നുപിടിക്കുകയായിരുന്നു. കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തില്‍ കുത്തിപിടിച്ച് റോഡില്‍ തള്ളിയിടാനും ശ്രമിച്ചു. സ്ത്രീയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. 

ചിത്രസേനനെ നാട്ടുകാർ ചേർന്ന് തടഞ്ഞു നിർത്തി പൊലീസിൽ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2020-ല്‍ ശ്രീകാര്യം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലെ പ്രതിയാണ് ചിത്രസേനന്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം; തീരുവകളില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വഖഫ് ബോര്‍ഡിന് പുതിയ ചെയര്‍മാന്‍; നേഹ ബോറയെ വിട്ടയച്ചു; മുഖ്യമന്ത്രി ശബരിമല ദര്‍ശനത്തിന്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സൗദി സര്‍വീസുകള്‍ 20 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു