Drunk Driving 
Kerala

ഒരാഴ്ചത്തെ പരിശോധന; മദ്യപിച്ച് വാഹനമോടിച്ചതില്‍ 6,939 കേസുകള്‍; 2,034 പേരുടെ ലൈസന്‍സ് റദ്ദാകും

1,50,621 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഒക്ടോബര്‍ 20 മുതല്‍ 27 വരെ സംസ്ഥാനവ്യാപകമായി നടത്തിയ 'ഡ്രൈവ് സോബര്‍ സ്റ്റേ എലൈവ്' എന്ന പ്രത്യേക പരിശോധനയില്‍ 6,939 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 2,034 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ആകെ 1,50,621 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയില്‍ എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് (678). കൊല്ലം സിറ്റിയില്‍ 619, തിരുവനന്തപുരം റൂറലില്‍ 585, പാലക്കാട് 584, കോട്ടയത്ത് 528 എന്നിങ്ങനെയാണ് മറ്റ് പ്രധാന കണക്കുകള്‍. ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിന് ഏറ്റവും കൂടുതല്‍ ശുപാര്‍ശകള്‍ നല്‍കിയത് കോട്ടയം ജില്ലയിലാണ് (507). കൊല്ലം സിറ്റിയില്‍ 390, ആലപ്പുഴയില്‍ 244, തൃശൂര്‍ സിറ്റിയില്‍ 148, കോഴിക്കോട് റൂറലില്‍ 142 എന്നിങ്ങനെയാണ് ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്ത മറ്റ് കണക്കുകള്‍.

മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക, ഉത്തരവാദിത്തത്തോടെയുള്ള വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ഒരാഴ്ച നീണ്ടുനിന്ന പ്രത്യേക പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും. പരിശോധനയോടൊപ്പം പൊതുജന ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്. തുടര്‍ പരിശോധനകള്‍ നടത്താനും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഹൈവേ പട്രോള്‍ യൂണിറ്റുകളും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും വരുന്ന ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ മേല്‍നോട്ടത്തില്‍, ജില്ലാ പൊലീസ് മേധാവിമാര്‍, ട്രാഫിക് സോണല്‍ എസ്.പിമാര്‍, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഡ്രൈവ് നടത്തിയത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ 'ശുഭയാത്ര' വാട്‌സ്ആപ്പ് നമ്പര്‍ (9747001099) മുഖേന പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാവുന്നതാണ്. നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ എന്നിവയും സന്ദേശത്തോടൊപ്പം അയക്കേണ്ടതാണ്.

6,939 Cases Registered and Recommendation to Cancel 2,034 Driving Licences in 'Drive Sober, Stay Alive' Special Inspection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സരളമല്ല, ഇത് കരാളം, മുഖ്യമന്ത്രി വേണ്ടത്ര പഠിച്ചിട്ടില്ല'; സരള്‍ ബില്ലിനെതിരെ ജി സുധാകരന്‍; പിന്തുണച്ച് പ്രതിപക്ഷം

ക്വിക്ഷിഫ്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രോള്‍ അസിസ്റ്റ് 'കിടുക്കാച്ചി' ഫീച്ചറുകള്‍,' 200 ഡ്യൂക്ക്' വിപണിയില്‍

'ഞാൻ വിവാഹിതയായത് ഒരു തരി സ്വർണമില്ലാതെ, ഓരോ വധുവിനും കാര്യങ്ങൾ തിരഞ്ഞെടുക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കണം'; മൃദുല മുരളി

തുടക്കം ​ഗംഭീരം, പക്ഷേ... 146 റൺസ് ലീഡ് വഴങ്ങി കേരളം

'ആഡംബര വിവാഹ വിരുന്ന് നടത്തിയാല്‍ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം പിഴ; പങ്കെടുത്താല്‍ 50,000'