പ്രതീകാത്മക ചിത്രം 
Kerala

കോഴികളെ കൂട്ടിൽ കയറ്റാൻ ഓടി, സ്ലാബിൽ നെഞ്ചടിച്ചു വീണ് ഏഴ് വയസ്സുകാരൻ മരിച്ചു

ഓട്ടത്തിനിടയിൽ കാൽ തെന്നി സ്ലാബിൽ ഇടിച്ചു വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോഴികളെ കൂട്ടിൽ കയറ്റാൻ ഓടിയ ഏഴ് വയസ്സുകാരൻ കോൺക്രീറ്റ് സ്ലാബിൽ നെഞ്ചടിച്ചു വീണുമരിച്ചു. എഴുപുന്ന സ്വദേശികളായ സന്തോഷ്, ധന്യ ദമ്പതികളുടെ മകൻ സച്ചിൻ കുര്യനാണു മരിച്ചത്. വീട്ടുവളപ്പിലെ കോഴിക്കൂട്ടിലേക്കു കോഴികളെ കയറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് കുട്ടി സമീപത്തു കിടന്ന കോൺക്രീറ്റ് സ്ലാബിൽ നെഞ്ചടിച്ചു വീണത്. ഓട്ടത്തിനിടയിൽ കാൽ തെന്നി സ്ലാബിൽ ഇടിച്ചു വീഴുകയായിരുന്നു. 

കുട്ടിയെ തുറവൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. എഴുപുന്ന തെക്ക് സെന്റ് ആന്റണീസ് ഗവ എൽപി സ്കൂളിലെ 2–ാം ക്ലാസ് വിദ്യാർഥിയാണ്. എബിൻ,സാൽവൻ,സാംസൺ എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം