ശബരിമല  
Kerala

ഒരു മിനിറ്റില്‍ 75 പേര്‍ പതിനെട്ടാംപടി കയറും; 80 ലക്ഷം ടിന്‍ അരവണ ഉറപ്പാക്കും; ശബരിമല സജ്ജം

തീര്‍ഥാടനത്തിന്റെ മുഖ്യ ഉത്തരവാദിത്വം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആണെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടുകയില്ലെന്നും മന്ത്രി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ശബരിമല: ശരണംവിളികളുമായി സമഭാവനയുടെ സന്നിധി ഉണരാന്‍ മണിക്കൂറുകള്‍ മാത്രം. തീര്‍ഥാടനത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം മന്ത്രി കെ മുരളീധരനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും പറഞ്ഞു. മിനിറ്റില്‍ 75പേരെ പതിനെട്ടാംപടി കയറ്റാന്‍ കഴിഞ്ഞാല്‍ ശബരിമലയില്‍ സുഗമമായ ദര്‍ശനം സാധ്യമാകുമെന്നും ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും മന്ത്രി പറഞ്ഞു. അപ്പത്തിന്റെയും അരവണയുടെയും ലഭ്യത സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. 75 ലക്ഷം ടിന്‍ അരവണ ലഭ്യമാക്കാനായാല്‍ തീര്‍ഥാടനകാലും സുഗമമായി പൂര്‍ത്തിയാക്കാം. 80 ലക്ഷം അരവണയുടെ ബഫര്‍ സ്‌റ്റോക്ക് ഉറപ്പാക്കാമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കാനുള്ള കുടിശികയില്‍ ആദ്യഗഡു അനുവദിച്ചു. രണ്ടാം ഗഡുവും ഉടന്‍ ലഭ്യമാക്കും. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ553 കോടി രൂപയുടെ പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. തീര്‍ഥാടനത്തിന്റെ മുഖ്യ ഉത്തരവാദിത്വം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആണെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടുകയില്ലെന്നും മന്ത്രി പറഞ്ഞു.

തീര്‍ഥാടന പാതകളില്‍ 22 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, ആശുപത്രികളില്‍ 24 മണിക്കൂറും കാര്‍ഡിയോളജിസ്റ്റുമാരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്നി തെളിക്കും.

തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തി സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരന്‍ നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി സോപാനത്തേക്ക് ആനയിക്കും. 6.30 ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കും.

17ന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക. ഇന്ന് ഉച്ചയ്ക്കു 12 നു ശേഷം മാത്രമേ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കു തീര്‍ഥാടകരെ കടത്തിവിടൂ എന്ന് പൊലീസ് അറിയിച്ചു. 16ന് ഉച്ചയ്ക്കു 12ന് മുന്‍പ് നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് തീര്‍ഥാടകരെ കൊണ്ടുപോകാന്‍ ബസ് സര്‍വീസുകള്‍ അനുവദിക്കരുതെന്ന് പത്തനംതിട്ട എസ്പി കെഎസ്ആര്‍ടിസിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മകരവിളക്ക് ജനുവരി 14ന് ആണ്. തീര്‍ഥാടനം പൂര്‍ത്തിയാക്കി 20ന് രാവിലെ ഏഴിന് നട അടയ്ക്കും.

75 Devotees Per Minute on Pathinettampadi Key to Smooth Sabarimala Darshan, Says Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാമിയേ ശരണമയ്യപ്പാ..; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ

Weekly horoscope (November 15- November 21, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam November 16| സർക്കാർ ആനുകൂല്യങ്ങളിൽ അനുകൂല പുരോഗതി, ആരോഗ്യം മെച്ചപ്പെടും

ഡിഗ്രിയുണ്ടോ? നാഷണൽ ഇൻഷുറസിൽ 200 ഒഴിവ്; കേരളത്തിലും അവസരം