പ്രതീകാത്മക ചിത്രം 
Kerala

വിവാഹത്തിന് എത്തിയത് 75 പേർ; കോവിഡ് മാർ​ഗ നിർദ്ദേശങ്ങളുടെ ലംഘനം; വധുവിന്റെ പിതാവിനെതിരെ കേസ്

വിവാഹത്തിന് എത്തിയത് 75 പേർ; കോവിഡ് മാർ​ഗ നിർദ്ദേശങ്ങളുടെ ലംഘനം; വധുവിന്റെ പിതാവിനെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ലോക്ക്ഡൗണിൽ കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ച് വിവാഹം നടത്തിയ സംഭവത്തിൽ വധുവിന്റെ പിതാവിനും മണ്ഡപം മാനേജർക്കെതിരെയും കേസ്. 20 പേർക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ച വിവാഹത്തിൽ 75 പേർ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. പത്തനംതിട്ട നഗര പരിധിയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുളള വള്ളിക്കോട്ടാണ് സംഭവം നടന്നത്.

വള്ളിക്കോട്ടെ കൺവെൻഷൻ സെന്ററിൽ രാവിലെ പത്ത് മണിക്കായിരുന്നു വിവാഹം. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വിവാഹത്തിന് അനുമതി തേടിയിരുന്നു. എന്നാൽ 20 പേർക്ക് പങ്കെടുക്കാനുളള അനുവാദമാണ് നൽകിയിരുന്നത്. വിവാഹത്തിൽ 75 പേർ പങ്കെടുത്തു.

തുടർന്ന് പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തു‌ടർന്ന് കോവിഡ് മാർഗ നിർദേശങ്ങളുടെ ലംഘനം നടന്നതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ