പ്രതീകാത്മക ചിത്രം 
Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളിക്ക് 82 വര്‍ഷം കഠിനതടവ്

ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ പതിമൂന്നുകാരിയേയാണ് ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് 82 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ. അസം നഗാവ് സ്വദേശി ഇഷ്ബുള്‍ ഇസ്‌ലാ(25)മിനാണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി (പോക്‌സോ) ജഡ്ജി ദിനേഷ് എംപിള്ള തടവും പിഴയും വിധിച്ചത്.

2021 ഓഗസ്റ്റിലാണ് സംഭവം. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ പതിമൂന്നുകാരിയേയാണ് ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയത്. അമ്മയോടോപ്പം കഴിയുകയായിരുന്നു പെണ്‍കുട്ടി.

കുറുപ്പംപടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഇന്‍സ്‌പെക്ടര്‍ വി എസ് വിപിന്‍, എഎസ്‌ഐ മനോജ് കുമാര്‍, സീനിയര്‍ സിപിഒ അനീഷ് കുര്യാക്കോസ് സിപിഒമാരായ വിപിന്‍ വര്‍ക്കി, എന്‍ പി ബിന്ദു, ആര്‍ അജിത് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.എ സിന്ധു ഹാജരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT