M Mukundan എക്സ്പ്രസ്
Kerala

'മയ്യഴിയുടെ കഥാകാരന്‍'; എം മുകുന്ദന് 84ാം പിറന്നാള്‍

ശതാഭിഷേക നിറവില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കണ്ണൂര്‍: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മണിയമ്പത്ത് മുകുന്ദന്‍ എന്ന എം മുകന്ദന് വ്യാഴാഴ്ച 84ാം പിറന്നാള്‍. മയ്യഴിയെന്ന കുഞ്ഞു ദേശത്തിന്റെ ആത്മസ്പന്ദനങ്ങളെ ലോകമെമ്പാടുമുള്ള വായനാ സമൂഹത്തിന്റെ സംവേദന താളത്തോടു ചേര്‍ത്തുവച്ച എഴുത്തുകാരനാണ് മുകുന്ദന്‍.

എഴുത്തുകാരനും കുടുംബവും ഈ ദിവസങ്ങളില്‍ യാത്രയില്‍ ആയതിനാല്‍ ജന്മദിനത്തില്‍ പ്രത്യേക ആഘോഷങ്ങള്‍ ഒന്നുമില്ല. 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' തുടങ്ങി 'എയ്ഞ്ചല്‍ മേരിയിലേക്ക് നൂറുദിവസത്തില്‍' എത്തി നില്‍ക്കുന്നതാണ് എം മുകുന്ദന്റെ സുദീര്‍ഘമായ എഴുത്തു ജീവിതം.

രചനയിലും പരിപ്രേക്ഷ്യത്തിലും ഏറ്റവും നവീനമായ ഭാവുകത്വ പരിണതിയെ ഏറ്റുവാങ്ങുകയും കാലത്തിനൊപ്പമോ ഒരുപക്ഷേ കാലത്തിനു മുമ്പേയോ സഞ്ചരിക്കുകയും ചെയ്യുന്നതാണ് മുകുന്ദന്റെ രചനകള്‍. അവ നാട്ടുഭാഷയുടെ വിശുദ്ധികൊണ്ടും പ്രമേയപരമായ പുതുമകൊണ്ടും ദര്‍ശനത്തിന്റെ മൗലികത കൊണ്ടും അദ്ഭുതകരമായ പാരായണക്ഷമതകൊണ്ടും മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

മൂന്ന് വര്‍ഷക്കാലം കേരള സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്നു മുകുന്ദന്‍. ഭാര്യ: ശ്രീജ. മക്കള്‍: പ്രീതിഷ്, ഭാവന.

84th Birthday of Writer M Mukundan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീണയുടെ റെഡ്ബുക്കില്‍ എല്ലാ തെളിവുകളും; റിയാസിന് കൈക്കൂലിയായി ലഭിച്ചത് 20.5 കോടി; പണം ദുബൈയിലേക്ക് കടത്തി'

ഫെറാൻ ടോറസിന് ഹാട്രിക്ക്, ഡെംബലെയ്ക്ക് ഡബിൾ; പാരിസിൽ 'പിഎസ്ജി ആറാട്ട്'!

ആരും കൊതിച്ചുപോകും!; ആദ്യ ഫോള്‍ഡബിള്‍ ഐ ഫോണ്‍ പുറത്തിറക്കി ആപ്പിള്‍; വില മൂന്ന് ലക്ഷം മുതല്‍

'പെൺകുട്ടിയെ ചുംബിച്ച് വൈഭവ് സൂര്യവംശി'! 15കാരൻ ഇന്ത്യൻ താരത്തിനു പോലും രക്ഷയില്ല

കുട്ടികളെ പൂട്ടിയിട്ട്, ​ഗ്യാസ് തുറന്നുവിട്ട് വീട് കത്തിച്ച് ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; പൊളിച്ച് പൊലീസും ഫയർഫോഴ്സും