പള്‍സര്‍ സുനി  ഫയല്‍
Kerala

കുരുമുളക് സ്‌പ്രേ ചെയ്ത് സ്വര്‍ണവ്യാപാരിയില്‍ നിന്ന് ഏഴ് ലക്ഷം തട്ടിയ കേസ്; പള്‍സര്‍ സുനിയടക്കം 9 പ്രതികളെ വെറുതെ വിട്ടു

പണം തട്ടിയെടുത്ത പ്രതി ജിതിന്‍ സുനിയുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടെന്നും കേസില്‍ ഉണ്ടായിരുന്നു.

Author : Sujith

കോട്ടയം: സ്വര്‍ണവ്യാപാരിക്ക് നേരെ കുരുമുളക് സ്ര്‌പേ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒന്‍പത് പ്രതികളെ വെറുതെ വിട്ടു. പള്‍സര്‍ സുനി, ജെയിംസ് മോന്‍ ജേക്കബ്, ബുള്ളറ്റ് സജി, സുബൈര്‍, രഞ്ജിത്ത്, നിധിന്‍ ജോസഫ്, ജിതിന്‍ രാജു, ദിലീപ്, ടോം കെ ജോസഫ് എന്നിവരെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി നിക്‌സണ്‍ എം ജോസഫ് വിട്ടയച്ചത്.

2014 മെയ് ഒന്നിന് കിടങ്ങൂരിലായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി പാലായിലെ ജ്വല്ലറിയില്‍ സ്വര്‍ണം വിറ്റ പണവുമായി ഏറ്റുമാനൂര്‍ ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോകുകയായിരുന്നു. ബസ് കിടങ്ങൂരെത്തിയപ്പോള്‍ പ്രതി ജിതിന്‍ വ്യാപാരിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച ശേഷം പണം തട്ടിയെടുത്ത് ഇറങ്ങിയോടിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

മുന്‍കൂട്ടി ആസുത്രണം ചെയ്തതനുസരിച്ച് പള്‍സര്‍ സുനി ബൈക്കിലും മറ്റുനാലുപേര്‍ കാറിലും ബസിനെ പിന്തുടര്‍ന്നു. പണം തട്ടിയെടുത്ത പ്രതി ജിതിന്‍ സുനിയുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടെന്നും കേസില്‍ ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

CJP Jantar Mantar Protest Live: മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ

'നീ പേളി മാണിയാണേല്‍, ഞാന്‍ രഞ്ജിനി ഹരിദാസാണ്; എന്റെ ശബ്ദം ഞാന്‍ ഉപയോഗിക്കും'; പഴയ വിഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

വിറ്റാമിൻ ഡി കുറവാണെന്ന് കരുതി ഡോക്ടർ അറിയാതെ സപ്ലിമെന്റ് കഴിച്ചു, 34-കാരിയുടെ വൃക്കകൾ തകരാറിലായി

ട്യൂഷൻ സെന്ററിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം: 52-കാരനായ അധ്യാപകൻ അറസ്റ്റിൽ

'എല്ലാവർക്കും ഡൽഹിയിൽ പോയി പ്രതിഷേധിക്കാൻ പറ്റിയെന്ന് വരില്ല; പക്ഷേ ഇത് കണ്ടിട്ട് മിണ്ടാതിരിക്കാൻ കഴിയുന്നില്ല'