മൂന്നാറില്‍ കഞ്ചാവു ചെടി നശിപ്പിക്കുന്നു  വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

മൂന്നാറിലെ ചിലന്തിയാര്‍ പുഴയോരത്ത് 96 കഞ്ചാവ് ചെടികള്‍, അന്വേഷണം

മൂന്നു മാസത്തിനുള്ളില്‍ വിളവെടുപ്പിന് പകമാകുന്ന അവസ്ഥയില്‍ ആയിരുന്നു ചെടികള്‍

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി മൂന്നാര്‍ ചിലന്തിയാര്‍ പുഴയോരത്ത് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 96 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. പുഴയ്ക്കു സമീപം വിവിധ തടങ്ങളിലായാണ് കഞ്ചാവ് ചെടികള്‍ പരിപാലിച്ചിരുന്നത്.

മറ്റ് മേഖലകളിലേയ്ക്ക് മാറ്റി നടുന്നതിനായി തൈകള്‍ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം എന്ന് കരുതുന്നു. മൂന്നു മാസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്ന അവസ്ഥയില്‍ ആയിരുന്നു ചെടികള്‍. പുഴയോരത്തെ കുറ്റികാടുകള്‍ നിറഞ്ഞ പ്രദേശത്തായിരുന്നതില്‍ പെട്ടെന്ന് കഞ്ചാവ് വളര്‍ത്തുന്നത് മനസിലാക്കാന്‍ സാധിയ്ക്കുമായിരുന്നില്ല. മൂന്നാര്‍ എക്‌സ്സൈസ് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ചെടികള്‍ നശിപ്പിച്ചു.

മേഖലയില്‍ കഞ്ചാവ് നടുകയും പരിപാലിക്കുകയും ചെയതവരെക്കുറിച്ച് അന്വേഷണം പുരോഗമിയ്ക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

SCROLL FOR NEXT