Kerala local body election ഫയല്‍ ചിത്രം
Kerala

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മ പരിശോധന അവസാനിച്ചു. ഇതോടെ ആകെ സ്ഥാനാര്‍ഥികള്‍ 98451 ആയി കുറഞ്ഞു. 2261 നോമിനേഷനുകളാണ് സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ തള്ളിയത്. തിരുവനന്തപുരത്ത് 527 നോമിനേഷനുകള്‍ തള്ളി. കോട്ടയത്ത് 401 നോമിനേഷനും തള്ളിയിട്ടുണ്ട്.

ആകെ 140995 നാമനിര്‍ദേശ പത്രികകളാണ് അംഗീകരിച്ചത്. അന്തിമ കണക്ക് നാളെയോടെ ലഭ്യമായുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള സമയം തിങ്കള്‍ പകല്‍ മൂന്ന് വരെയാണ്. അതിനുശേഷം വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

1,64,427 പത്രികകളാണ് ആകെ സമര്‍പ്പിക്കപ്പെട്ടത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്(19,959). തൃശൂര്‍(17,168), എറണാകുളം(16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ്(5,227).

98,451 candidates will seek votes in the local body elections in the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

ജമ്മുവില്‍ പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

വി എം വിനുവിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്, ചര്‍ച്ചയായപ്പോള്‍ പോസ്റ്റ് മുക്കി

SCROLL FOR NEXT