മഹ ബഷീർ 
Kerala

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 25 കാരിയായ ഡോക്ടർ മരിച്ചു, അഞ്ച് മാസം ​ഗർഭിണി

ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 25 കാരിയായ വനിതാ ഡോക്ടർ മരിച്ചു. തലശ്ശേരി പാലിശ്ശേരി നബാംസ് വീട്ടിൽ ഡോ. സി.സി. മഹ ബഷീറാണ് മരിച്ചത്. അഞ്ചുമാസം ഗർഭിണിയായിരുന്ന മഹ മംഗളൂരു ഇന്ത്യാന ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം. 

ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. മംഗളൂരു തൊക്കോട്ട് ദേർളക്കട്ട കണച്ചൂർ മെഡിക്കൽ കോളേജിൽ എംഡിക്ക് പഠിക്കുകയായിരുന്ന മഹ. 

കാസർകോട് മേൽപ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയാണ്. പാലിശ്ശേരിയിലെ സി.സി. അബ്ദുൾ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ്. സഹോദരങ്ങൾ: മാസിൻ ബഷീർ, മിസ്‌നാൻ ബഷീർ, മിലാസ് ബഷീർ. മൃതദേഹം തലശ്ശേരിയിൽ എത്തിച്ച് സ്റ്റേഡിയം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!