A 53-year-old man was stabbed to death by his brother in Nilambur Vazhikkadavu 
Kerala

വഴിക്കടവില്‍ ജേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു, 57 കാരന്‍ പിടിയില്‍

സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ 53 കാരനെ സഹോദരന്‍ കുത്തിക്കൊന്നു. മൊടപൊയ്ക സ്വദേശി വര്‍ഗീസ് എന്ന ബാബുവാണ് മരിച്ചത്. ജേഷ്ഠ സഹോദരന്‍ രാജുവാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ വര്‍ഗീസിന്റെ വീട്ടില്‍ എത്തിയായിരുന്നു രാജു ആക്രമണം നടത്തിയത്. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശിക വ്യവസായിയായ വര്‍ഗീസില്‍ നിന്നും മദ്യപാനിയായ രാജു പലപ്പോഴും പണം ആവശ്യപ്പെടാറുണ്ടായിരുന്നു. ഇത്തരത്തില്‍ ഇന്നലെയും സംഭവം ഉണ്ടായി. ഇതിന് പിന്നാലെയാണ് രാത്രി വീട്ടിലെത്തിയ രാജു വര്‍ഗീസിനെ ആക്രമിച്ചത്.

വര്‍ഗീസ് രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് രാജു വീട്ടിലെത്തിയത്. പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പരിക്കേറ്റ വര്‍ഗീസിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ആക്രമണം നടത്തിയ രാജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

A 53-year-old man was stabbed to death by his brother at a Nilambur Vazhikkadavu. The deceased was identified as Babu Varghese, a native of Modapoyka. The attack was carried out by his elder brother Raju.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT