കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍  ഫയല്‍
Kerala

ഒളിക്യാമറ സ്ഥാപിച്ച് കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

മൂന്നു സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയിലാണ് ക്യാമറ സ്ഥാപിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഒളിക്യാമറ സ്ഥാപിച്ച് കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല മുത്തൂര്‍ ലക്ഷ്മി സദനത്തില്‍ പ്രിനുവാണ് (30) അറസ്റ്റിലായത്. മൂന്നു സ്ത്രീകള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയിലാണ് ക്യാമറ സ്ഥാപിച്ചത്.

വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ സ്ത്രീകള്‍ കുളിമുറിയില്‍ കയറുന്ന സമയം നോക്കി ഒളിക്യാമറ വെക്കുകയും പുറത്തിറങ്ങുന്ന തക്കംനോക്കി കാമറ തിരികെ എടുത്തുകൊണ്ടുപോയി ദൃശ്യങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുകയുമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡിസംബര്‍ 16ന് വീട്ടിലെ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയ സമയത്ത് ഇയാള്‍ ഒളികാമറ അടങ്ങുന്ന പേന വെന്റിലേറ്ററില്‍ വെക്കാന്‍ ശ്രമിച്ചു. ഇതിനിടെ പെന്‍ക്യാമറ കുളിമുറിയില്‍ വീണു. പരിശോധനയില്‍ പേനക്കുള്ളില്‍നിന്ന് ക്യാമറയും മെമറി കാര്‍ഡും ലഭിച്ചു. മെമറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് പ്രിനുവിന്റെ ചിത്രവും ഏതാനും ദിവസങ്ങളായി പകര്‍ത്തിയ ദൃശ്യങ്ങളും ലഭിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

SCROLL FOR NEXT