മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി വീഡിയോ സ്ക്രീൻഷോട്ട്
Kerala

അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി, സാംപിള്‍ ശേഖരിച്ചു

ഫിഷറീസ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണു സംഭവം. ഫിഷറീസ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി.

മലിനീകരണമാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിനു കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. ദേശീയപാത നിര്‍മാണത്തിന്റെ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കായലില്‍ തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. സംഭവത്തിനു പിന്നില്‍ ഇതിനു പങ്കുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ഈ പ്രദേശത്ത് ദുര്‍ഗന്ധവും ശക്തമാണ്.

ഇന്നലെ വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങിത്തുടങ്ങിയത്. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകള്‍ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വൈകിപ്പിച്ചത് അധമ രാഷ്ട്രീയം; ഇതിനെല്ലാം കുട പിടിച്ചത് ഒരു മന്ത്രി' സുരേഷ് ഗോപി

'സിസിഎല്ലിന്റെ ക്യാപ്റ്റൻ ആരായിരുന്നു, അയ്യോ ഓർമിപ്പിക്കല്ലേ!'; ലാലേട്ടനൊപ്പം അഭിനയിച്ച് തകർത്ത് സഞ്ജു സാംസൺ

മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം; ദ്രോണാചാര്യ അവാര്‍ഡ് 3 പേര്‍ക്ക്

സേവിങ്‌സ് അക്കൗണ്ടില്‍ അധികം പണമുണ്ടോ?; കൂടുതല്‍ റിട്ടേണ്‍ ലഭിക്കാന്‍ അറിയാം ഒരു സൂപ്പര്‍ ബാങ്ക് ഫീച്ചര്‍

15 വർഷം നീണ്ട പഠനം, കാപ്പി കുടിക്കുന്നത് വീണ്ടും സ്തനാർബുദം വരുന്നത് തടയുമെന്ന് ​ഗവേഷകർ