ജോയല്‍ ജോസഫ്‌ 
Kerala

കോട്ടയത്ത് അയല്‍വാസി യുവാവിനെ കുത്തിക്കൊന്നു

27കാരനായ ജോയല്‍ കാപ്പി തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെ ബിജോയി കുത്തുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലംമൂട്ടില്‍ ജോയല്‍ ജോസഫ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി ബിജോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ എട്ടുമണിയോടയായിരുന്നു സംഭവം. 

27കാരനായ ജോയല്‍ കാപ്പി തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെ ബിജോയി കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു അയല്‍വാസിയാണ് ബിജോയിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. എന്തിനാണ് കൊലനടത്തിയതെന്ന് കാരണം വ്യക്തമല്ല. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജോയിയെ കസ്റ്റഡിയിലിടെത്തു.

നിരന്തരമായി ആളുകളെ ഉപദ്രവിക്കുന്നയാളാണ് ബിജോയിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പലപ്പോഴും ഒരു പ്രകോപനവുമില്ലാത നാട്ടുകാരുടെ മേല്‍ മെക്കിട്ടുകേറുന്ന സ്വഭാവക്കാരനാണ് ബിജോയിയെന്നും നാട്ടുകാര്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

SCROLL FOR NEXT