KSRTC image credit: KSRTC
Kerala

ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ഫ്‌ലൈ ബസ്; മൈസൂരുവില്‍ നിന്നു കോട്ടയത്തേക്കു പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍

Author : സമകാലിക മലയാളം ഡെസ്ക്

മൈസൂരു: കര്‍ണാടക ആര്‍ടിസി മൈസൂരുവില്‍ നിന്നു കോട്ടയത്തേക്കു പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിച്ചു. വൈകിട്ട് 6.30നു മൈസൂരുവില്‍ നിന്നു പുറപ്പെട്ടു ബത്തേരി, കോഴിക്കോട്, തൃശൂര്‍, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ വഴി രാവിലെ 5.15നു കോട്ടയത്തെത്തും. കോട്ടയത്തു നിന്നു രാത്രി 8.30നു പുറപ്പെട്ടു രാവിലെ 7.30നു മൈസൂരുവിലെത്തും. 1,150 രൂപയാണു ടിക്കറ്റ് ചാര്‍ജ്.

നിലവില്‍ മൈസൂരുവില്‍ നിന്ന് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കു കര്‍ണാടക ആര്‍ടിസി സര്‍വീസുകളുണ്ട്. തിരുവനന്തപുരത്തേക്കുള്ള വാരാന്ത്യ സര്‍വീസ് ഗൂഡല്ലൂര്‍, നിലമ്പൂര്‍ വഴിയാണ് ഓടുന്നത്.

കോഴിക്കോടിന് ഫ്‌ലൈ ബസ്

ബംഗളൂരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ് സര്‍വീസ് ആരംഭിക്കാന്‍ കര്‍ണാടക ആര്‍ടിസി നടപടി തുടങ്ങി. മൈസൂരു, ബത്തേരി വഴിയായിരിക്കും സര്‍വീസ്. നിലവില്‍ വിമാനത്താവളത്തില്‍ നിന്നു മൈസൂരു, മടിക്കേരി, കുന്ദാപുര, ദാവനഗരെ എന്നിവിടങ്ങളിലേക്കാണു കര്‍ണാടക ഫ്‌ലൈ ബസ് സര്‍വീസ് നടത്തുന്നത്. മൈസൂരുവിലേക്കു പ്രതിദിനം 9, മറ്റിടങ്ങളിലേക്കു 2 സര്‍വീസുകള്‍ വീതമാണു നടത്തുന്നത്. വോള്‍വോയുടെ എസി സീറ്റര്‍ ബസുകളാണ് ഉപയോഗിക്കുന്നത്. കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു സമീപകാലത്തു സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിച്ചിരുന്നു.

A new non-AC sleeper bus service from Mysuru to Kottayam has been launched by Karnataka RTC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളിമങ്ങാത്ത ചിരി!, സലിംകുമാറിന്റെ സംസ്‌കാരം ഇന്ന്; ഉച്ചയ്ക്ക് ഒരു മണി വരെ പറവൂരില്‍ പൊതുദര്‍ശനം

പുഴയിൽ ഒഴുക്കിൽപ്പെട്ട ഏഴു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി; അമ്മയുടെയും മകന്റെയും മരണത്തിൽ വിറങ്ങലിച്ച് നാട്

'അച്ഛന്‍ താഴെയുണ്ട്!' ഭയന്ന് പോയ കുട്ടിയോട് ആര്‍ക്കൊപ്പം പോകണമെന്ന് ചോദിക്കാനായില്ല; സന്ദേശം കൈമാറിയ അഭിഭാഷകനെ കണ്ടെത്തണമെന്ന് ഹൈക്കോടതി

'അ‍ഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീമായിരുന്നു, അതിന് ശേഷം ഞാൻ വിശാല ഹിന്ദുവായി'; പേരിന് പിന്നിലെ കഥ പറഞ്ഞ് സലിം കുമാർ

കലഞ്ഞൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

SCROLL FOR NEXT