പൊട്ടിവീണ ഫാന്‍ ഫിറ്റ് ചെയ്യുന്നു 
Kerala

ട്രെയിനിലെ ഫാന്‍ പൊട്ടിവീണ് യാത്രക്കാരിക്ക് പരിക്കേറ്റു

ചെന്നൈ സെന്‍ട്രല്‍ - മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ (12686) വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കണ്ണൂര്‍: യാത്രയ്ക്കിടെ ട്രെയിനിലെ ഫാന്‍ പൊട്ടി വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെന്‍ട്രല്‍ - മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ (12686) വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ട3 കോച്ചില്‍ അപകടം ഉണ്ടായത്.

മംഗലാപുരത്തുനിന്ന് പുറപ്പെടുമ്പോള്‍ തന്നെ കോച്ചിലെ ഫാന്‍ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും, ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. യാത്രയ്ക്കിടെ ഫാന്‍ ഇളകി താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ യുവതിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രാഥമിക ചികിത്സയും വിദഗ്ധ പരിശോധനയും ലഭ്യമാക്കി. തുടര്‍ന്ന് ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതി യാത്ര തുടര്‍ന്നു.

A train fan fell and injured a passenger.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഇസ്ലാം, അവര്‍ക്ക് രണ്ടാം സ്ഥാനം നല്‍കിയിട്ടില്ല'; വിശദീകരണവുമായി കാന്തപുരം

ചെറിയ മുതല്‍ മുടക്ക്, മികച്ച വരുമാനം; ചിപ്പിക്കൂണ്‍ കൃഷി ചെയ്യാം, ഈസിയായി

സര്‍വീസിന് കൊടുത്ത വാഹനം കിട്ടിയില്ല; ഓല ഷോറൂമില്‍ ടെസ്റ്റ് ഡ്രൈവിന് വെച്ച സ്‌കൂട്ടറെടുത്ത് പള്ളി വികാരിയുടെ പ്രതിഷേധം

ഒരു കിലോ സവാളയ്ക്ക് 35 രൂപ; വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍

കേരളത്തിലെ പ്രധാനപ്പെട്ട 10 ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ