അഭിലാഷ് 
Kerala

ഫോണില്‍ സംസാരിക്കുന്നതിനിടെ ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ മുറുകി; യുവാവ് മരിച്ചു

സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച നിലയില്‍. അരുവിക്കര മുണ്ടേലയിലാണ് സംഭവം. മുണ്ടേല മാവുകോണം തടത്തരികത്ത് പുത്തന്‍വീട്ടില്‍ സിന്ധുകുമാര്‍ എന്ന് വിളിക്കുന്ന അഭിലാഷ്(27) ആണ് മരിച്ചത്.

സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കവെ അബദ്ധത്തില്‍ കയര്‍ കുരുങ്ങി മരിച്ചതാകാമെന്നാണ് എന്നാണ് പൊലീസ് നിഗമനം.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വീട്ടുകാര്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധു കുമാര്‍ മദ്യപിച്ചിരുന്നുവെന്നാണ് വിവരം. കേബിള്‍ ടിവി ജീവനക്കാരനായിരുന്നു ഇയാള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു