പ്രതീകാത്മക ചിത്രം 
Kerala

കോട്ടയത്ത് അപസ്മാരം വന്ന് കുഴഞ്ഞുവീണ യുവാവ് ബസിനടിയിൽപ്പെട്ടു; ദാരുണാന്ത്യം

അപസ്മാരം വന്ന് കുഴഞ്ഞുവീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോ​ട്ട​യം: കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം. അപസ്മാരം വന്ന് കുഴഞ്ഞുവീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. കോ​ട്ട​യം എം​എ​ൽ റോ​ഡി​ലെ ക​ട ​തി​ണ്ണ​യി​ൽ ഇരുന്നിരുന്ന രാ​ജേ​ഷാ​ണ് (35) ആ​ണ് മ​രി​ച്ച​ത്. 

രാ​വി​ലെ 8.15ന് ​കോ​ട്ട​യം ച​ന്ത​ക്ക​വ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ലി​നു പ​രി​ക്കു പ​റ്റി​യി​രു​ന്ന ഇ​യാ​ൾ ക​ട​ത്തി​ണ്ണ​യി​ൽ നി​ന്ന് എ​ണീ​റ്റ് റോ​ഡി​ലേ​ക്ക് വ​രുമ്പോൾ സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് പൊലീസ് പ​റ​ഞ്ഞു. അ​പ​സ്മാ​ര രോ​ഗ​ബാ​ധി​ത​നാ​യ രാ​ജേ​ഷി​ന്, പ്ര​മേ​ഹ​വു​മു​ണ്ടാ​യി​രു​ന്നു.

 ക​ട തി​ണ്ണ​യി​ൽ ഇ​രു​ന്നി​രു​ന്ന രാ​ജേ​ഷ് എ​ഴുന്നേ​റ്റ് ന​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​പ​സ്മാ​ര​മു​ണ്ടാ​യ​തോ​ടെ കാ​ൽ വ​ഴു​തി സ്വ​കാ​ര്യ ബ​സി​ന് അ​ടി​യി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. രാ​ജേ​ഷ് വീ​ഴു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ചെ​ങ്കി​ലും ബ​സി​ന്റെ പി​ൻ​ച​ക്ര​ങ്ങ​ൾ ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. അ​വി​വാ​ഹി​ത​നാ​യ രാ​ജേ​ഷ് മാ​ർ​ക്ക​റ്റ് റോ​ഡി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നു പൊലീസ് പറഞ്ഞു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്കു കോ​വി​ഡ് സ്ഥീ​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റയാൻ ബോക്സ് ഓഫീസ് ഇളക്കി മറിച്ചിട്ട് ഇന്നേക്ക് ഒരു വർഷം! 23 ദിവസം കൊണ്ട് തളച്ച് പിള്ളേർ സംഘം; റെക്കോർഡിട്ട് 'വാഴ 2'

ഗ്രാംഷി ആരെന്നറിയാത്തവരാണ് ആ പാട്ടുപയോഗിക്കുന്നത്; രമേശ് ചെന്നിത്തലയുടെ റീൽ വിവാദത്തിൽ അതുൽ നറുകര

ഐപിഎല്ലില്‍ പുതു ചരിത്രമെഴുതി കെഎല്‍ രാഹുല്‍; സെഞ്ച്വറിയടിച്ച് റെക്കോര്‍ഡുകളുടെ പ്രളയം തീര്‍ത്ത് മടക്കം!

'കുംഭമേളയിലെ വൈറല്‍ താരത്തിന്റെ പ്രണയം'; കുരീപ്പുഴയുടെ പ്രസംഗം തടസ്സപ്പെടുത്തി; ബിജെപി നേതാക്കള്‍ക്കെതിരെ പരാതി

SCROLL FOR NEXT