accident 
Kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

ആലത്തൂർ പാടൂരിലാണ് അപകടം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂർ ജാഫർ- റസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ​ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂർ പാൽ സൊസൈറ്റിക്കു സമീപം ആലത്തൂർ ഭാ​ഗത്തേക്ക് വരിയായിരുന്നു ഓട്ടോയിൽ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഓട്ടോയിൽ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റ​ഹ്മത്ത്, ഡ്രൈവർ ബാലസുബ്രഹ്മണ്യൻ എന്നിവർക്കാണ് പരിക്കേറ്റത്.

റസീനയും റഹ്മത്തുമാണ് ​ഗുരുതരാവസ്ഥയിലുള്ളത്. ഇവർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

A six-month-old baby died after an auto and a car collided in Alathur. The accident took place in Padur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

അലന്‍ വധക്കേസ്; പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

SCROLL FOR NEXT