പ്രതീകാത്മക ചിത്രം 
Kerala

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍

ഫുട് ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കാതെ ട്രാക്കിലൂടെ പോകുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണല്‍. റെയില്‍വേ നിയമപ്രകാരം ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രിബ്യൂണലിന്റെ ഉത്തരവ്.

മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റ് ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ നഷ്ടപരിഹാര അപേക്ഷയാണ് ട്രിബ്യൂണല്‍ തള്ളിയത്. ഫുട് ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കാതെ ട്രാക്കിലൂടെ പോകുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ട്രെയിന്‍ യാത്രയ്ക്കിടെ അപകടം പറ്റുന്നവര്‍ക്കേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ എന്ന് വ്യക്തമാക്കിയാണ് അപേക്ഷ തള്ളിയത്.

കൊല്ലം-എറണാകുളം മെമുവില്‍ യാത്ര ചെയ്യവെ തിരക്ക് കാരണം ട്രെയിനില്‍നിന്ന് വീണെന്നായിരുന്നു തോമസിന്റെ വാദം. എന്നാല്‍, ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ശബരി എക്‌സ്പ്രസ് ഇടിച്ചതാണെന്ന് തെളിവുകള്‍ സഹിതം റെയില്‍വെ കോടതിയില്‍ വ്യക്തമാക്കിയതോടെ ഹര്‍ജി തള്ളുകയായിരുന്നു. 2023 മേയ് എട്ടിനായിരുന്നു സംഭവം.

മാവേലിക്കര സ്റ്റേഷനിലെ രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന മെമു ട്രെയിനില്‍ കയറാനായി തോമസ് ജോണ്‍ കിഴക്കുഭാഗത്തുനിന്ന് ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഈ സമയം മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് വന്ന ശബരി എക്‌സ്പ്രസ് തോമസിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തോമസ് കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Accident while crossing railway tracks; Tribunal rules compensation cannot be granted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രുതിക്ക് കൂട്ടായി സന്ദീപ്; ഗുരുവായൂരില്‍വച്ച് ജീവിതത്തിന്റെ പുതിയ തുടക്കം; രക്ഷിതാവായി മുന്‍മന്ത്രി കെ രാജന്‍

വരുന്നൂ റേഷന്‍ കടകളില്‍ സിസിടിവി; ലക്ഷ്യം ക്രമക്കേടുകള്‍ തടയല്‍

വിനോദ യാത്ര വിവാദം: വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്, പോസ്റ്റ് ഇട്ടവരും കമന്റിട്ടവരും കുടുങ്ങും

തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam November 07 | ഉദ്യോഗത്തിൽ സ്ഥാനമാറ്റ സാധ്യത, പൊതുരംഗത്ത് അംഗീകാരം