പ്രതീകാത്മക ചിത്രം 
Kerala

പൊലീസ് ജീപ്പിലിട്ട് മർദിച്ചു, തോളെല്ല് പൊട്ടിയെന്ന് ക്രിമിനൽ കേസ് പ്രതി: ആറ് പൊലീസുകാർക്കെതിരെ കേസ്

കാപ്പാ കേസിലെ കുറ്റവാളിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് അറസ്റ്റിലായ കണിമംഗലം കൊങ്ങിണിയിൽ അരുണിന്റെ പരാതിയിലാണ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റെന്ന ക്രിമിനൽ കേസ് പ്രതിയുടെ പരാതിയിൽ ആറ് പൊലീസുകാർക്കെതിരെ കേസ്. നെടുപുഴ സ്റ്റേഷനിലെ നാലും ഒല്ലൂരിലെ രണ്ടും പൊലീസുകാർക്കെതിരെയാണു കേസ്. കാപ്പാ കേസിലെ കുറ്റവാളിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് അറസ്റ്റിലായ കണിമംഗലം കൊങ്ങിണിയിൽ അരുണിന്റെ പരാതിയിലാണ് കേസെടുത്തത്. 

കോടതിയിൽ നിന്നു ജാമ്യമെടുക്കാൻ പോയ തന്നെ പൊലീസുകാർ സംഘം ചേർന്നു മർദിച്ചെന്നും ജീപ്പിനുള്ളിൽ തോളിലിടിച്ചു പരുക്കേൽപ്പിച്ചെന്ന‍ുമാണു അരുൺ പരാതിയിൽ പറയുന്നത്. സംഘം ചേർന്ന് ആക്രമിച്ചതിന് 4 വകുപ്പുകൾ ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തത്. 

കഴിഞ്ഞ 26നു വൈകിട്ടു 3.30ന് ആണ് കേസിനാസ്പദമായ സംഭവം. പല കേസുകളിൽ പ്രതിയായതിനാൽ അരുണിനെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടക്കുന്നതിനിടെ അയ്യന്തോളിൽ കോടതിക്കു സമീപത്തു ഡ്യൂട്ടിക്കെത്തിയ പൊലീസ് സംഘം ഇയാളെ പിടികൂടി. നെടുപുഴ, ഒല്ലൂർ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘം അരുണിനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി. ഈ ഘട്ടങ്ങളിലൊന്നും മർദനമേറ്റതായി അരുൺ പരാതിപ്പെട്ടിട്ടില്ലെന്നാണു സൂചന. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു ശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ അരുൺ തന്റെ തോളെല്ലിനു പൊട്ടലുണ്ടെന്നും പൊലീസ് മർദനത്തിലാണു പരുക്കേറ്റതെന്നും ഡോക്ടറെ അറിയിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍