പ്രതീകാത്മക ചിത്രം 
Kerala

കൊലക്കേസ് പ്രതി തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹം തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍  

ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 2016ല്‍ ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് ചോരയൊലിപ്പിച്ച നിലയില്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ടത്. കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് വിവരം. 

ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ് ഇയാള്‍ പതിവായി കിടന്നുറങ്ങിയിരുന്നത്. ഇഇന്ന് രാവിലെ ആറരയോടെ തുണിക്കടയ്ക്ക് മുന്നിലായാണ് മൃത​ദേഹം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യാത്രക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപം വലിയ കല്ലും ചോരപ്പാടുകളും കണ്ടെത്തി. മൃതദേഹം തുടര്‍ നടപടികള്‍ക്കായി തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT