'കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി അച്യുതമേനോന്‍, ഇഎംഎസ് അല്ല,അന്ന് കരുണാകരന്‍ അഭിനയിക്കുകയായിരുന്നു'- വിഡിയോ 
Kerala

'കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി അച്യുതമേനോന്‍, ഇഎംഎസ് അല്ല,അന്ന് കരുണാകരന്‍ അഭിനയിക്കുകയായിരുന്നു'- വിഡിയോ

അച്യുത മേനോന്‍ മുഖ്യമന്ത്രി ആയിരിക്കെയാണ് രാജന്‍ കേസ് സംഭവിച്ചതെങ്കിലും അങ്ങനെ ഒരു സംഭവം ഉണ്ടാകില്ലെന്ന് അച്യുത മേനോന്‍ വിശ്വസിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് നടന്ന രാജന്‍ കേസ് മുഖ്യമന്ത്രി അച്യുത മേനോന്റെ അറിവോടെ അല്ലായിരുന്നുവെന്നും അദ്ദേഹം ജീവിതത്തില്‍ ഏറ്റവും അധികം ദുഖിച്ച സംഭവമായായിരുന്നു അതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്യുത മേനോന്‍ മുഖ്യമന്ത്രി ആയിരിക്കെയാണ് രാജന്‍ കേസ് സംഭവിച്ചതെങ്കിലും അങ്ങനെ ഒരു സംഭവം ഉണ്ടാകില്ലെന്ന് വിശ്വസിച്ചിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്‍ ഒന്നും അറിയില്ലെന്ന് നടിച്ചു. അടിയന്തിരാവസ്ഥ വരെ കരുണാകരന്‍ അടക്കം എല്ലാ മന്ത്രിമാരും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് നടന്ന സമാനതകളില്ലാത്ത പൊലീസ് ക്രൂരതയുടെ പാപക്കറ സിപിഐക്ക് മുകളില്ലില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി ഇഎംഎസ് അല്ലെന്നും അച്യുതമേനോന്‍ ആണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇഎംഎസ്സിന് അദ്ദേഹത്തിന്റേതായ മഹത്വമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി എന്ന നിലയിലും ഭരണകാര്യത്തിലും അച്യുതമേനോന്‍ തന്നെയാണ് മികച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐക്കൊപ്പം രൂപം കൊണ്ട് ആര്‍എസ്എസ് ഇന്ന് ഇന്ത്യ ഭരിക്കുന്നു, സിപിഐ കേരളത്തിലേക്ക് ഒതുങ്ങിയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. തൊഴലാളി രംഗത്ത് വളര്‍ച്ച ഉയര്‍ത്തിക്കാട്ടാം പക്ഷെ രാഷ്ട്രീയ ശക്തി പരിമിതമാണ്. ഇത് ഇരുത്തി ചിന്തിക്കേണ്ട കാര്യം തന്നെയാണ്. ഇന്ത്യയുടെ പൊതുബോധത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉള്‍ക്കൊള്ളാന്‍ കാഴിയാത്തത് എന്തുകൊണ്ടെന്നത് പലപ്പോഴും പാര്‍ട്ടി യോഗങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. പിന്നീട് പാര്‍ട്ടി, പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തി. ഇനിയും മാറ്റങ്ങള്‍ വരാനുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT