Rahul Mamkootathil 
Kerala

'സഭയുടെ അന്തസ്സിനു നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍'; രാഹുലിനെ അയോഗ്യനാക്കണം, സ്പീക്കര്‍ക്ക് പരാതി

നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി. ഡികെ മുരളി എംഎല്‍എയാണ് പരാതി നല്‍കിയത്. രാഹുല്‍ സഭയുടെ അന്തസ്സിനു നിരക്കാത്ത, ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി നോട്ടീസില്‍ പറയുന്നു. നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

പരിശോധിച്ച ശേഷം പരാതി നിയമസഭാ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടണോ എന്ന് സ്പീക്കര്‍ തീരുമാനിക്കും. നിയമോപദേശം നോക്കിയാകും തുടര്‍നടപടി. സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളുള്ളതിനാലും 20 ന് തുടങ്ങുന്ന ഈ സര്‍ക്കാരിന്റെ അവസാന സമ്മേളനത്തില്‍ അധികം ദിവസങ്ങള്‍ ഇല്ലാത്തതിനാലും അയോഗ്യതയില്‍ തീരുമാനമുണ്ടാകുമോ എന്ന് വ്യക്തമല്ല.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഡികെ മുരളി എംഎല്‍എ പരാതി നല്‍കിയത്. പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കില്‍ നിയമസഭാംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ പരാതി നല്‍കണമെന്നും അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്.

DK Murali MLA has given notice to the Speaker seeking action against Rahul Mankottathill MLA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

കേരളത്തില്‍ പുതിയ മിസൈല്‍ നിര്‍മാണ യൂണിറ്റ്; ബ്രഹ്മോസിന് സൗജന്യമായി നല്‍കുന്നത് 180 ഏക്കര്‍ ഭൂമി, പ്രതീക്ഷിക്കുന്നത് 2500 കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം

'ഫൈനല്‍' അടക്കം നിര്‍ണായക മത്സരങ്ങള്‍; 'ചിന്നസ്വാമി സ്റ്റേഡിയം' വീണ്ടും ഐപിഎല്‍ ആരവങ്ങളിലേക്ക്

'27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക; വയലന്റായി ഇറങ്ങിയോടും'; ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ദേവി അജിത്ത്

ചുമ്മാ വാരിത്തേക്കുകയല്ല! ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കുന്നതിന് ഒരു കണക്കുണ്ട്

SCROLL FOR NEXT