EXCISE ACADEMY 
Kerala

വനിത ട്രെയിനികളോട് ലൈംഗികച്ചുവയില്‍ സംസാരം; എക്‌സൈസ് അക്കാഡമി അസി. ഡയറക്ടര്‍ക്ക് കുരുക്ക്

വി എ വിനോജിനെ പരിശീലന ചുമതലയില്‍ നിന്ന് മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

തൃശൂര്‍: വനിതാ ട്രെയിനികളോട് ലൈംഗികച്ചുവയില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ തൃശൂര്‍ എക്‌സൈസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ നടപടി. പരിശീലനമുള്‍പ്പടെയുള്ള ഔദ്യോഗിക ചുമതലകളില്‍ നിന്ന് അസി. ഡയറക്ടര്‍ വി എ വിനോജിനെ മാറ്റി. പൂത്തോലിലെ അക്കാദമിയില്‍ പരിശീലനത്തിനിടെ വിനോജ് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി.

ആഭ്യന്തര പരാതി പരിഹാര സെല്ലിലാണ് വനിതാ ട്രെയിനികള്‍ പരാതി നല്‍കിയത്. ഇക്കാര്യം സെല്‍ ഭാരവാഹികള്‍ എക്‌സൈസ് കമ്മീഷണറെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് വിനോജിനെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്. സംഭവത്തില്‍ വിനോജിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. കൂടുതല്‍ പേരില്‍ നിന്ന് വിവരം തേടും. അന്വേഷണത്തില്‍ വിനോജിനെതിരെ ആരോപണം തെളിഞ്ഞാല്‍ വകുപ്പുതല നടപടിയടക്കം സ്വീകരിക്കുമെന്നും എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

Action taken against Excise Academy Asst. Director who spoke in a sexually colored manner to female trainees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല, മൂന്നുപേർക്ക് ജാമ്യം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താം: എസി ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മരിച്ചവർക്ക് പെൻഷൻ, അനർഹർ കൈപ്പറ്റി; ഓപ്പറേഷൻ വെൽഫെയർ ഫണ്ട് പരിശോധനയിൽ തെളിഞ്ഞത് വ്യാപക ക്രമക്കേടുകൾ

'ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ മോശം കമന്റുകൾ, ഇപ്പോഴത്തെ നായികമാർക്ക് പണവും പ്രശസ്തിയുമാണ് താല്പര്യം'; ഇനിയ

മൈക്രോ ഫിനാന്‍സ് കേസ്: വെള്ളാപ്പള്ളിക്ക് തിരിച്ചടി; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നല്‍കണമെന്ന് ഹൈക്കോടതി