ചിത്രം: ഫേയ്സ്ബുക്ക് 
Kerala

‍"എന്റെ ജീവിതമാണ് നഷ്ടമായത്", മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടാൻ: ദിലീപ് 

നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെയാണ് ദിലീപിന്റെ വാദം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്ന് പ്രതി ദിലീപ്. നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെയാണ് ദിലീപിന്റെ വാദം. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്ന് ദിലീപ് ഹൈക്കോടതിയിൽ വാദിച്ചു.

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെത്തുടർന്നാണ് ഹാഷ് വാല്യുവിൽ മാറ്റമുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹർ‌ജി നൽകിയത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായിട്ടില്ലെന്നാണ് ഹർജിയെ എതിർത്ത ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ വാദം. ദൃശ്യങ്ങൾക്ക് ഒരു മാറ്റവുമില്ലെന്നിരിക്കെ എങ്ങനെയാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കഴിയുകയെന്നും അഭിഭാഷകൻ ചോദിച്ചു. 

അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് കെ ബാബു ചോദിച്ചു. വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നായിരുന്നു മറുപടി. തന്റെ കക്ഷിയുടെ ജീവിതമാണ് ഈ കേസുകാരണം നഷ്ടമായതെന്നാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജിവെച്ച് പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?'

'മമ്മൂക്ക എന്നെ അപമാനിച്ചു, ഇനി ഇയാളുടെ കൂടെ എനിക്ക് സിനിമ ചെയ്യണ്ട എന്ന് ഞാനും'; തുറന്നു പറഞ്ഞ് സംവിധായകന്‍

കൈ കൊടുക്കാൻ മടിയാണോ? അമിത വിയർപ്പ് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം

ചെവിക്കുള്ളിലെ അണുബാധ, കുളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫാറ്റിലിവറിന് ഫലപ്രദം, മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങൾ

SCROLL FOR NEXT