ഫയല്‍ ചിത്രം 
Kerala

നടിയെ ആക്രമിച്ച കേസ് :  ദിലീപിന്റെ ഡ്രൈവർ കൂറുമാറി 

കേസിൽ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി കൂറുമാറി. ഇയാൾ   പ്രതിഭാഗം ചേർന്നു. കേസിലെ നിർണായക സാക്ഷിയായ അപ്പുണ്ണി കൂറുമാറിയതിനെ തുടർന്ന് പ്രോസിക്യൂഷൻ ഇന്നലെ ക്രോസ് വിസ്താരം നടത്തി.

കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച തുടരും. കേസിൽ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. 2017 ഫെബ്രുവരിയിൽ നെടുമ്പാശേരിക്കു സമീപം അത്താണിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളിൽ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. 

നടൻ ദിലീപ് അടക്കം 9 പ്രതികളുടെ വിസ്താരമാണ് അവസാന ഘട്ടത്തിൽ എത്തിയത്. കേസിൽ നടി കാവ്യ മാധവന്റെ പ്രോസിക്യൂഷൻ ഭാഗം ക്രോസ് വിസ്താരം പൂർത്തിയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറുമാസത്തെ സമയം കൂടി നീട്ടി നൽകിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു