Rini Ann George 
Kerala

'രാഹുലിന്റെ പീഡനത്തിനിരയായ അതിജീവിതമാര്‍ ഇനിയുമുണ്ട്'; റിനിയെ ചോദ്യം ചെയ്യണം, മുഖ്യമന്ത്രിക്ക് പരാതി

സര്‍ക്കാരിന് റിനി സൂചിപ്പിച്ച അതിജീവിതകളെ കണ്ടെത്തുവാനും നിയമ സഹായവും നീതിയും ഉറപ്പാക്കുവാനും സാധിക്കണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരായ സ്ത്രീ പീഡന പരാതികള്‍ കൂടുന്നതിനിടെ ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യം. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് ആണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്.

സര്‍ക്കാരിന് റിനി സൂചിപ്പിച്ച അതിജീവിതകളെ കണ്ടെത്തുവാനും നിയമ സഹായവും നീതിയും ഉറപ്പാക്കുവാനും സാധിക്കണം. അതിന് അവര്‍ ആരൊക്കെയാണെന്ന് അറിയണം. അത് അറിയാനായി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ലൈംഗിക പീഡന കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുലിന്റെ പീഡനത്തിനിരയായ അതിജീവിതമാര്‍ ഇനിയുമുണ്ടെന്ന റിനി ആന്‍ ജോര്‍ജ് പറഞ്ഞത്.

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത് മറച്ചുവെക്കുന്ന നടപടി കുറ്റകരമാണ്. ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന് പറയുന്നതല്ലാതെ അവരുടെ വിവരം സര്‍ക്കാറിനോ പൊലീസിനോ നല്‍കിയതായി റിനി ജോര്‍ജ് വ്യക്തമാക്കുന്നില്ല. അതിജീവതമാരെ കണ്ടെത്തി നീതിയും നിയമസഹായവും ഉറപ്പാക്കാന്‍ റിനിയെ ചോദ്യം ചെയ്ത് മൊഴിയെടുത്ത് തുടര്‍നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് പരാതിയില്‍ ആവശ്യപ്പെട്ടു.

Actress Rini Ann George`s statement about more survivors in Rahul Mamkoottathil`s case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

കലോത്സവം മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷം: ശിവൻകുട്ടി

രാഹുല്‍ കസറി, 92 പന്തില്‍ 112 റണ്‍സ്; ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം

14 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; 43കാരന് ജീവപര്യന്തം തടവ്

ന്യൂനപക്ഷ വിഭാഗക്കാർക്ക് സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം

SCROLL FOR NEXT