അടൂര്‍ പ്രകാശ് ഫെയ്സ്ബുക്ക്
Kerala

ആറ്റിങ്ങല്‍ ത്രില്ലറില്‍ അടൂര്‍ പ്രകാശ്, ഫോട്ടോ ഫിനിഷില്‍ ജയം; എല്‍ഡിഎഫ് ആലത്തൂരില്‍ ഒതുങ്ങി

അവസാന നിമിഷം വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് ജയം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അവസാന നിമിഷം വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് ജയം. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയിയെയാണ് അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അടൂര്‍പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് വിജയിക്കുന്നത്.

ട്വിസ്റ്റുകള്‍ക്കൊടുവില്‍ 1708 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് അടൂര്‍ പ്രകാശ് ജയിച്ചത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. അവസാന ലാപ്പ് വരെ ആര് ജയിക്കുമെന്ന ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ സമ്മാനിച്ചാണ് ഫോട്ടോ ഫിനിഷില്‍ അടൂര്‍ പ്രകാശിന്റെ വിജയം. ഇടയ്ക്കിടെ ലീഡ് ഉയര്‍ത്തിയാണ് അടൂര്‍പ്രകാശ് ക്യാമ്പിന്റെ നെഞ്ചിടിപ്പ് ജോയി വര്‍ധിപ്പിച്ചത്. അവസാന ലാപ്പില്‍ പൂവ്വച്ചല്‍, കുറ്റിച്ചല്‍ മേഖലകളാണ് അടൂര്‍ പ്രകാശിനെ തുണച്ചത്. അടൂര്‍ പ്രകാശ് 3,22,884 വോട്ടാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 3,071,33 വോട്ടാണ് നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് രംഗത്ത് തോല്‍വി അറിയാത്ത ചരിത്രത്തിന്റെ ഉടമയാണ് അടൂര്‍പ്രകാശ്.ഇതോടെ സംസ്ഥാനത്ത് ആലത്തൂരില്‍ മാത്രമായി എല്‍ഡിഎഫ് ഒതുങ്ങി. ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ 19,587 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ആണ് എതിര്‍ സ്ഥാനാര്‍ഥി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍